തൃശൂരില്‍ വനത്തിനുള്ളില്‍ കാട്ടാന ചരിഞ്ഞ നിലയില്‍; മരണകാരണം തേടി വനം വകുപ്പ്

തൃശൂര്‍: (www.kvartha.com 21.11.2020) തൃശൂര്‍ പീച്ചി കൊമ്പഴ വനത്തിനുള്ളില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വൈദ്യുത വേലിയില്‍ തട്ടിയ നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. ആനയ്ക്ക് അപായം സംഭവിക്കാനുള്ള വൈദ്യുതി ഈ ലൈനില്‍ ഇല്ല. 

വൈദ്യുതി കമ്പികള്‍ക്കിടയില്‍ ആന കുടുങ്ങിയതാകാം മരണ കാരണമെന്ന് കരുതുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി. 

Thrissur, News, Kerala, Wild Elephants, Enquiry, forest, Wild elephant found dead in Thrissur forest

Keywords: Thrissur, News, Kerala, Wild Elephants, Enquiry, forest, Wild elephant found dead in Thrissur forest

Post a Comment

Previous Post Next Post