കൊച്ചിന്‍ ഷിപ് യാഡില്‍ 39 ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം; അവസാന തീയ്യതി 3,7 വരെ
Nov 30, 2020, 13:29 IST
കൊച്ചി: (www.kvartha.com 30.11.2020) കൊച്ചിന്‍ ഷിപ് യാഡില്‍ 39 ഒഴിവുകള്‍. കരാര്‍ നിയമനമായിരിക്കും. സീനിയര്‍ പ്രോജക്ട് ഓഫീസര്‍, പ്രോജക്ട് ഓഫീസര്‍, സൂപ്പര്‍വൈസറി/ വര്‍ക്ക്‌മെന്‍ തസ്തികയിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.
സീനിയര്‍ പ്രോജക്ട് ഓഫീസര്‍-12
ഒഴിവുള്ള വിഭാഗങ്ങള്‍: മെക്കാനിക്കല്‍-4, ഇക്ട്രിക്കല്‍-2, ഇലക്ട്രോണിക്‌സ്-1, ഇന്‍സ്ട്രുമെന്റേഷന്‍-1, സിവില്‍-4. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
പ്രോജക്ട് ഓഫീസര്‍-19
ഒഴിവുള്ള വിഭാഗങ്ങള്‍: മെക്കാനിക്കല്‍-13, ഇലക്ട്രിക്കല്‍-6. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
സൂപ്പര്‍വൈസറി/ വര്‍ക്ക്‌മെന്‍- 8, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സൂപ്പര്‍വൈസര്‍- 1. ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അല്ലെങ്കില്‍ കൊമേഴ്ഷ്യല്‍ പ്രാക്ടീസ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ഡിപ്ലോമയും ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (മെക്കാനിക്കല്‍), വര്‍ക്ക്‌മെന്‍-4- മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമയും നാലുവര്‍ഷത്തെ പ്രവൃത്തിപരിചയവും യോഗ്യത.
ജൂനിയര്‍ കൊമേഴ്‌സ്യല്‍ അസിസ്റ്റന്റ്, വര്‍ക്ക്‌മെന്‍-3- കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമ. നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.cochinshipyard.com എന്ന വെബ്‌സൈറ്റ് കാണുക. സീനിയര്‍ പ്രോജക്ട് ഓഫീസര്‍, പ്രോജക്ട് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 3. സൂപ്പര്‍വൈസറി/വര്‍ക്ക്‌മെന്‍ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 7.
Keywords: Kochi, News, Kerala, Online, Vacancy, Shipyard, Application, Job, Vacancies in Cochin Shipyard; Apply now
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.