ക്വാറന്റീനിലിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ച കേസില്‍ ട്വിസ്റ്റ്; ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയെന്ന് പരാതിക്കാരി
Nov 23, 2020, 17:06 IST
തിരുവനന്തപുരം: (www.kvartha.com 23.11.2020) ക്വാറന്റീനിലിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ച കേസില്‍ ട്വിസ്റ്റ്. ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയെന്ന് പീഡനത്തിന് ഇരയായ യുവതി സത്യവാങ്മൂലം നല്‍കി. ഹൈക്കോടതിയിലാണ് പരാതിക്കാരിയായ യുവതി സത്യവാങ്മൂലം നല്‍കിയത്. സത്യവാങ്മൂലം ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസില്‍ റിമാന്‍ഡിലായിരുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ജാമ്യം അനുവദിച്ചു.
ഇരയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്വാറന്റീനിലായിരുന്ന യുവതി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സമീപിച്ചത്. ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി തിരുവനന്തപുരം പാങ്ങോടുള്ള ആരോഗ്യപ്രവര്‍ത്തകന്റെ വീട്ടില്‍ യുവതി എത്തിയിരുന്നു. ഇവിടെ വച്ച് പീഡനം നടന്നുവെന്നായിരുന്നു യുവതി ആദ്യം പൊലീസിന് നല്‍കിയ മൊഴി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.