കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ രാജ്യം വലിയ വിജയം കൈവരിച്ചതായി സൗദി ആരോഗ്യ മന്ത്രി

റിയാദ്: (www.kvartha.com 09.11.2020) കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ രാജ്യം വലിയ വിജയം കൈവരിച്ചതായി സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ. ദൈവത്തിന് സ്തുതി, ഇപ്പോഴും രാജ്യത്ത് കോവിഡിനെ നിയന്ത്രിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നു. 

സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയുടെയും പരിധിയില്ലാത്ത പിന്തുണയുടെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സമൂഹത്തിന്റെ അവബോധവും പ്രതിബദ്ധതയും. അവസാനത്തെ രോഗിയും സുഖം പ്രാപിക്കുന്നതുവരെ സമൂഹത്തില്‍ രോഗത്തെ കുറിച്ചുള്ള അവബോധവും ജാഗ്രതയും നിലനില്‍ക്കണം. ആരോഗ്യ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Riyadh, News, Gulf, World, COVID-19, Saudi Arabia, Health Minister, Saudi Health Minister says COVID-19 is under control

Keywords: Riyadh, News, Gulf, World, COVID-19, Saudi Arabia, Health Minister, Saudi Health Minister says COVID-19 is under control

Post a Comment

Previous Post Next Post