തിരുവനന്തപുരം: (www.kvartha.com 04.11.2020) ജില്ലകളില്‍ പിആര്‍ഡിയുടെ വീഡിയോ സ്ട്രിംഗര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ദൃശ്യമാധ്യമ രംഗത്ത് വാര്‍ത്താ വിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. കൂടാതെ അപേക്ഷിക്കുന്ന ജില്ലയില്‍ സ്ഥിര താമസക്കാരനാകണം.
പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം, സ്വന്തമായി ഫുള്‍ എച്ച് ഡി പ്രൊഫഷണല്‍ ക്യാമറ. ഡ്രൈവിംങ് ലൈസന്‍സ് ഉണ്ടാകണം. ദൃശ്യങ്ങള്‍ വേഗത്തില്‍ അയക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം. അപേക്ഷിക്കേണ്ട അവസാന തീയതി: നവംബര്‍ 20. അപേക്ഷാ ഫോം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലും www.prd.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ഹാജരാക്കണം.
Keywords: Thiruvananthapuram, News, Kerala, Job, Application, PRD, Opportunity for video stringers in PRD