Follow KVARTHA on Google news Follow Us!
ad

മെഡിക്കല്‍ പ്രഫഷനലുകള്‍ക്ക് അവസരം; നവംബര്‍ 30നകം അപേക്ഷിക്കണം

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയില്‍) റൂര്‍ക്കേല ഹോസ്പിറ്റലിലേക്ക് New Delhi, News, National, Job, Application, Opportunity, Apply
ന്യൂഡെല്‍ഹി: (www.kvartha.com 02.11.2020) സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സെയില്‍) റൂര്‍ക്കേല ഹോസ്പിറ്റലിലേക്ക് മെഡിക്കല്‍ പ്രഫഷനലുകളെ (സ്‌പെഷലിസ്റ്റ്) റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ആകെ 37 ഒഴിവുകളാണുള്ളത്. നവംബര്‍ 30നകം അപേക്ഷ ലഭിക്കണം. ഓരോ സ്‌പെഷാലിറ്റിയിലും ലഭ്യമായ ഒഴിവുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു. (പരസ്യനമ്പര്‍ 02/2020).

സ്‌പെഷലിസ്റ്റ് (ഇ-3): അനസ്‌തേഷ്യ-1, ഡെന്റല്‍-1, ഡെര്‍മറ്റോളജി -2, ജനറല്‍ സര്‍ജറി -5, ജനറല്‍ മെഡിസിന്‍ -5, മൈക്രോ ബയോളജി -1, ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി -2, ഒഫ്താല്‍മോളജി -1, ഓര്‍ത്തോപീഡിക്‌സ്-2, പീഡിയാട്രിക്‌സ്-1, പതോളജി-1, പള്‍മണറി മെഡിസിന്‍ -2, സൈക്യാട്രി-1, റേഡിയോളജി. 

New Delhi, News, National, Job, Application, Opportunity, Apply, Opportunity for medical professional can apply before November 30

ബന്ധപ്പെട്ട സ്‌പെഷാലിറ്റിയില്‍ MD/MS/DNB/MDS. യോഗ്യത നേടിക്കഴിഞ്ഞ് മൂന്നുവര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയമാണ് യോഗ്യത. 30.11.2020ല്‍ 41 വയസ് ആണ് പ്രായപരിധി.

Keywords: New Delhi, News, National, Job, Application, Opportunity, Apply, Opportunity for medical professional can apply before November 30

Post a Comment