ഇടുക്കി: (www.kvartha.com 01.11.2020) പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍. കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലെ ശിവകണ്ണനെ(26)യാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മാതപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രതിയെ കോവിഡ് പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.