കൊച്ചി: (www.kvartha.com 03.11.2020) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബൈയില്‍ നിന്നും എയര്‍ഏഷ്യ, എമിറേറ്റ്‌സ്, എയര്‍ അറേബ്യ എന്നീ വിമാനങ്ങളില്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നുമാണ് ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനായിരുന്നു ശ്രമം.
ചൊവ്വാഴ്ച കരിപ്പൂരില്‍ ക്യാപ്സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ മിശ്രിതം പിടികൂടിയിരുന്നു. 1087 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
Keywords: Kochi, News, Kerala, Gold, Airport, Seized, Gold seized at Nedumbassery airport