യുപിയില്‍ വനിതാ ദന്തഡോക്ടറെ കഴുത്തറുത്തു കൊലപ്പെടുത്തി; രണ്ട് മക്കളെ കുത്തിപരിക്കേല്‍പ്പിച്ചു

ആഗ്ര: (www.kvartha.com 21.11.2020) യുപിയില്‍ വനിതാ ദന്തഡോക്ടറെ കഴുത്തറുത്തു കൊലപ്പെടുത്തി. ആഗ്ര സ്വദേശി ഡോ. നിഷ സിംഗാള്‍ (38) ആണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് നിഷയുടെ എട്ടും നാലും വയസുള്ള രണ്ടു കുട്ടികള്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. കൊലയ്ക്കു ശേഷം പ്രതി കുട്ടികളെ കുത്തി പരിക്കേല്‍പിച്ചുവെന്നു പൊലീസ് പറയുന്നു. 

കൊലപാതകത്തിന് ശേഷം ഒരു മണിക്കൂറേളം ഇയാള്‍ ഡോക്ടറുടെ വീട്ടില്‍ തങ്ങിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കേബിള്‍ ടിവി ടെക്നീഷ്യനെന്ന വ്യാജേനയാണ് പ്രതി വീട്ടിനുള്ളില്‍ കടന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ തിരിച്ചറിഞ്ഞ പൊലീസ് ഏറ്റുമുട്ടലിലൂടെ ഇയാളെ കീഴ്‌പ്പെടുത്തി. ഇയാളുടെ കാലില്‍ വെടിയേറ്റിട്ടുണ്ട്. 

Doctor killed at home in Uttar Pradeshഡോ. നിഷയുമായി ഇയാള്‍ക്കു വ്യക്തി വൈരാഗ്യമുണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡോ. നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സിംഗാള്‍ സംഭവം നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്നു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച അജയ് വീട്ടിലെത്തിയാണ് നിഷയെ ആശുപത്രിയിലെത്തിച്ചത്.

Keywords: Agra, News, National, Crime, Killed, Accused, Police, Injured, Doctor, Children, hospital, House,  Doctor killed at home in Uttar Pradesh

Post a Comment

Previous Post Next Post