Follow KVARTHA on Google news Follow Us!
ad

മുംബൈ നഗരത്തിലെ റോഡുകളില്‍ ഇനി ഇരുചക്ര ടാക്‌സികളും

മുംബൈയില്‍ ബൈക്ക് ടാക്‌സി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ റാപിഡോ ഇരുചക്ര ടാക്‌സി National, Maharashtra, Mumbai, Trending, Two-wheeler Taxi, Rapido
അജയ് പഡ്‌നേകര്‍

മുംബൈ: (www.kvartha.com 03.11.2020) മുംബൈയില്‍ ബൈക്ക് ടാക്‌സി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ റാപിഡോ ഇരുചക്ര ടാക്‌സി സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ദൈനംദിന യാത്രയ്ക്കായി ബൈക്ക് ടാക്സികള്‍ ബുക്ക് ചെയ്യാന്‍ ഈ സേവനം ഉപയോക്താക്കളെ അനുവദിക്കും. പ്രതികിലോമീറ്റര്‍ നിരക്ക് വെറും ആറു രൂപയായിരിക്കുമെന്നും നഗരത്തിന് ഏറ്റവും താങ്ങാനാവുന്ന യാത്രാമാര്‍ഗ്ഗമായി ഈ പുതിയ സംരംഭം  മാറുമെന്നു റാപ്പിഡോ അവകാശപ്പെടുന്നു. കൂടാതെ, ആദ്യ സവാരിയില്‍ ഉപയോക്താക്കള്‍ക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കും.

''പാന്‍ഡെമിക് ഞങ്ങള്‍ക്ക് ഒരു അവസരം നല്‍കി. മുംബൈയിലെ പ്രതിദിനം ഏകദേശം 8 ദശലക്ഷം യാത്രക്കാര്‍ ഇതര യാത്രാമാര്‍ഗ്ഗം തേടേണ്ടിവന്നു. ഇഛഢകഉ 19 മഹാദുരന്തത്തില്‍ നിന്നും നഗരം കരകയറുന്ന സാഹചര്യത്തില്‍, ജനങ്ങള്‍ക്ക് താങ്ങാവുന്നതും സുരക്ഷിതവുമായ ദൈനംദിന യാത്രാമാര്‍ഗ്ഗം ആവശ്യമുണ്ട്. റാപ്പിഡോയുടെ നൂതനവും വിജയകരവുമായ സംരംഭത്തിന് ആ ആവശ്യം പരിഹരിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'. മുംബൈയില്‍ റാപ്പിഡോ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ ആരംഭിച്ചപ്പോള്‍ റാപ്പിഡോയുടെ സഹസ്ഥാപകനായ അരവിന്ദ് ശങ്ക പറഞ്ഞു.

Bike taxi service started in Mumbai, National, Maharashtra, Mumbai, Trending, Two-wheeler Taxi, Rapido

'മുംബൈയിലെ യുവാക്കള്‍ക്ക് വരുമാന അവസരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ റാപ്പിഡോയുടെ ബൈക്ക് ടാക്‌സി പ്ലാറ്റ്ഫോമിലേക്ക് 2 ലക്ഷം ക്യാപ്റ്റന്‍മാരെ നിയമിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. മറ്റു അപ്ലിക്കേഷനുകളെ പോലെ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുമായി തത്സമയം അവരുടെ സവാരി ട്രാക്കുചെയ്യാനും പങ്കിടാനും കഴിയും എന്നതിനുള്‍പ്പെടെ നിരവധി വിശേഷതകള്‍ ഈ അപ്ലിക്കേഷനിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകും'. അരവിന്ദ് കൂട്ടിച്ചേര്‍ത്തു.

ബൈക്ക് ടാക്‌സി സവാരിക്ക് സുരക്ഷാ ബാക്ക് ഷീല്‍ഡുകള്‍, ക്യാപ്റ്റന്‍മാരും യാത്രക്കാരും മുഴുവന്‍ സവാരിയിലും മാസ്‌കുകള്‍, യാത്രക്കാരും നിര്‍ബന്ധമായി ഹെല്‍മെറ്റ്  ധരിക്കുക തുടങ്ങിയ സുരക്ഷ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു. ഇരുചക്ര ടാക്‌സി സേവനം ലഭ്യമാക്കുന്നതിനായി, ഉപയോക്താക്കള്‍ അവരുടെ ഫോണുകള്‍ വഴി അപ്ലിക്കേഷന്‍ ഡൗണ്‍ലോഡുചെയ്യുകയും അവരുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുകയും റാപ്പിഡോ റൈഡ് ബുക്ക് ചെയ്യുകയും വേണം.

Keyword: Bike taxi service started in Mumbai, National, Maharashtra, Mumbai, Trending, Two-wheeler Taxi, Rapido

Post a Comment