രണ്ടു ദിവസം മുമ്പ് പരിചയപ്പെട്ടയാളുടെ വീട്ടില്‍ 55കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കുമളി: (www.kvartha.com 15.11.2020) രണ്ടു ദിവസം മുമ്പ് പരിചയപ്പെട്ടയാളുടെ വീട്ടില്‍ 55കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അമരാവതി പറങ്കിമാമൂട്ടില്‍ സജീവനെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം നടന്ന വീട്ടിലെ ദമ്പതികള്‍, കൊലപാതകമെന്ന സംശയത്താല്‍ പൊലീസ് നിരീക്ഷണത്തിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. 

സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഒട്ടകത്തലമേട്ടില്‍ തമിഴ്‌നാട് സ്വദേശിയായ ബാലകൃഷ്ണന്റെ താമസസ്ഥലത്താണ്. സജീവന്റെ കഴുത്തില്‍ മുറിപ്പാടുണ്ട്. ചക്കുപള്ളത്ത് ഏലത്തോട്ടത്തില്‍ പണിക്കെത്തിയ ബാലകൃഷ്ണനെ രണ്ടു ദിവസം മുമ്പാണ് സജീവന്‍ പരിചയപ്പെട്ടത്. ദീപാവലിയാഘോഷത്തിന് സജീവനെ ബാലകൃഷ്ണന്‍ വീട്ടിലേക്കു ക്ഷണിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഇരുവരും ബൈക്കില്‍ പുറത്തേക്കു പോകുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. 

News, Kerala, Death, Police, Found Dead, Idukki, House, Man, 55 year old man found dead in Idukki

ശനിയാഴ്ച പുലര്‍ച്ചെ ബാലകൃഷ്ണന്‍ അയല്‍വാസികളെ വിളിച്ചുണര്‍ത്തി സജീവന്‍ ഉണരുന്നില്ലെന്നും ഹൃദയാഘാതമാണോയെന്നു സംശയമുണ്ടെന്നും അറിയിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയിലാണ് കഴുത്തില്‍ സംശയാസ്പദമായ വിധത്തില്‍ മുറിപ്പാട് കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 

Keywords: News, Kerala, Death, Police, Found Dead, Idukki, House, Man, 55 year old man found dead in Idukki

Post a Comment

Previous Post Next Post