കൊല്ലം: (www.kvartha.com 30.10.2020) മലിനജലം ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. കാല്ലം ഉളിയക്കോവില്‍ സ്വദേശി അഭിരാമി(24) ആണ് മരിച്ചത്. അയല്‍വാസിയായ ഉമേഷ് ബാബുവാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയുടെ അമ്മ ലീനയ്ക്കും കുത്തേറ്റു. ആക്രമണത്തിനിടെ പ്രതിയായ ഉമേഷ് ബാബുവിനും പരിക്കേറ്റു.
മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവും ഉമേഷ് ബാബുവുമായി ഏറെ നാളായി തര്‍ക്കമുണ്ടായിരുന്നു. ഉമേഷ് ബാബുവിന്റെ വീട്ടിലെ മലിനജലം അഭിരാമിയുടെ വീടിന് മുന്നിലൂടെ ഒഴുക്കുന്നുവെന്ന് അഭിരാമി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് കൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അനുനയ ചര്‍ച്ച നടന്നു.
വ്യാഴാഴ്ച രാത്രി ഉമേഷ് ബാബു കത്തിയുമായെത്തി അഭിരാമിയേയും ലീനയേയും ആക്രമിക്കുകയായിരുന്നു. അഭിരാമി സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ അമ്മ ലീനയആശുപത്രിയില്‍ ചികിത്സയിലാണ്. നിലത്തു കിടന്ന കത്തിയിലേക്ക് വീണാണ് പ്രതിയായ ഉമേഷ് ബാബുവിന് പരിക്കേറ്റത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Keywords: Kollam, News, Kerala, Killed, Death, Injured, Crime, House, Police, Complaint, hospital, Treatment, Woman killed by neighbour in Kollam