Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് വീടിനകത്ത് കാട്ടുപന്നികള്‍ പാഞ്ഞുകയറി; ഡിഎഫ്ഒ വരാതെ തുറന്ന് വിടില്ലെന്ന് നാട്ടുകാര്‍

കോഴിക്കോട് കൂരാച്ചുണ്ടില്‍ വീടിനകത്ത് കാട്ടുപന്നികള്‍ പാഞ്ഞുകയറിയതോടെ പ്രതിഷേധം Kozhikode, News, Kerala, House, Police, Wild boar
കോഴിക്കോട്: (www.kvartha.com 30.10.2020) കോഴിക്കോട് കൂരാച്ചുണ്ടില്‍ വീടിനകത്ത് കാട്ടുപന്നികള്‍ പാഞ്ഞുകയറി. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. ഡിഎഫ്ഒ വരാതെ പന്നികളെ തുറന്ന് വിടില്ലെന്നാണ് നാട്ടുകാര്‍ നിലപാട് സ്വീകരിച്ചത്. ഡിഎഫ്ഒ വന്നശേഷം മയക്കുവെടി വച്ച് പന്നികളെ പുറത്തിറക്കണമെന്നും കൊല്ലണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. 

പെരുവണ്ണാമൂഴി ഫോറസ്റ്റും കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തി. അപകടകാരികളായ പന്നികളെ വെടിവച്ചു കൊല്ലുന്നതില്‍ നിയമതടസ്സമില്ലെന്ന് ഡിഎഫ്ഒ രാജീവ് പറഞ്ഞു. വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിനാല്‍ ഇവയെ അപകടകാരികളെന്ന വിഭാഗത്തില്‍ പെടുത്താവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Kozhikode, News, Kerala, House, Police, Wild boar, Wild boar rushed into house in Kozhikode

Keywords: Kozhikode, News, Kerala, House, Police, Wild boar, Wild boar rushed into house in Kozhikode

Post a Comment