ദേശീയപാത വികസന പ്രവൃത്തി ഉദ്ഘാടനത്തില്‍ പ്രതിഷേധിച്ച് വയല്‍ക്കിളികള്‍; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

 


തളിപ്പറമ്പ്: (www.kvartha.com 13.10.2020) ദേശീയപാതാ വികസനത്തിന്റെ ഉദ്ഘാടനം നടക്കുന്ന വേളയില്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം. 

ദേശീയപാത വികസന പ്രവൃത്തി ഉദ്ഘാടനത്തില്‍ പ്രതിഷേധിച്ച് വയല്‍ക്കിളികള്‍; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു


കീഴാറ്റൂര്‍ വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പരിസ്ഥിതി പ്രവര്‍ത്തകന്‍ നോബിള്‍ പൈകട ഉദ്ഘാടനം ചെയ്തു. അതേസമയം കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണത്തിനെതിരെ സമരം തുടരുമെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. കര്‍ഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Keywords: News, Kerala, Protest, Inauguration, Chief Minister, Pinarayi Vijayan, CPM, Vayalkilikal protest against the inauguration of the National Highway development work

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia