Follow KVARTHA on Google news Follow Us!
ad

അണ്ണാ സര്‍വകലാശാലയില്‍ അധ്യാപക തസ്തികയില്‍ 303 ഒഴിവുകള്‍; ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം

ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയില്‍ അധ്യാപക തസ്തികയില്‍ 303 ഒഴിവുകളിലേക്ക് Chennai, News, National, Job, Application
ചെന്നൈ: (www.kvartha.com 19.10.2020) ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയില്‍ അധ്യാപക തസ്തികയില്‍ 303 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്രഫസര്‍ തസ്തികയില്‍ 65 ഒഴിവുകളും അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയില്‍ 104 ഉം അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ 134 ഒഴിവുകളുമുണ്ട്. ഇതിനു പുറമെ ഡെപ്യൂട്ടി ലൈബ്രേറിയന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ തസ്തികയിലായി ഒമ്പത് ഒഴിവുകളുമുണ്ട്. ഒക്ടോബര്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എയ്‌റോ സ്‌പേസ് എന്‍ജിനീയറിങ്, അപ്ലൈഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ബയോടെക്‌നോളജി, കെമിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഫുഡ് ടെക്‌നോളജി, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മാനുഫാക്ചറിങ് എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മൈനിങ് എന്‍ജിനീയറിങ്, പ്രിന്റിങ് ടെക്‌നോളജി, പ്രൊഡക്ഷന്‍ ടെക്‌നോളജി, ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി, മാനേജ്‌മെന്റ് സ്റ്റഡീസ്, ആര്‍ക്കിടെക്ചര്‍, ടൗണ്‍ പ്ലാനിങ്, കെമിസ്ട്രി, ഇംഗ്ലിഷ്, മാത്സ്, ഫിസിക്‌സ്, യൂണിവേഴ്‌സിറ്റി ലൈബ്രറി, യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ബോര്‍ഡ്, സെറാമിക് ടെക്‌നോളജി, കംപ്യൂട്ടര്‍ സെന്റര്‍, കംപ്യൂട്ടര്‍ ടെക്‌നോളജി, റബര്‍ ആന്‍ഡ് പ്ലാസ്റ്റിക്‌സ് ടെക്‌നോളജി, മീഡിയ സയന്‍സസ്, മെഡിക്കല്‍ ഫിസിക്‌സ്, രാമാനുജന്‍ കംപ്യൂട്ടിങ് സെന്റര്‍, ജിയോളജി വകുപ്പുകളിലാണ് ഒഴിവ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.annauniv.edu സന്ദര്‍ശിക്കുക.

Chennai, News, National, Job, Application, Vacancies of teachers in Anna University

Keywords: Chennai, News, National, Job, Application, Vacancies of teachers in Anna University 

Post a Comment