കോവിഡ് 19: അടുത്ത രണ്ട് മാസം ജാഗ്രത പാലിച്ചില്ലെങ്കില്‍ സ്ഥിതി മാറുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: (www.kvartha.com 11.10.2020) കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണെങ്കിലും അടുത്ത രണ്ട് മാസം ജാഗ്രത പാലിച്ചില്ലെങ്കില്‍ സ്ഥിതി മാറുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ സിംഗ്. നവരാത്രി, ദീപാവലി, ദസ്സറ തുടങ്ങി വിവിധ ആഘോഷങ്ങള്‍ വരുന്ന ആഴ്ചകളില്‍ വരാനിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. 

രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എണ്ണം കുറഞ്ഞു വരികയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ വരുന്ന മാസങ്ങളില്‍ പലവിധ ആഘോഷങ്ങള്‍ വരുന്ന സാഹചര്യത്തില്‍ കൃത്യമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇടപെടാന്‍ എല്ലാവരും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കോവിഡിന്റെ രണ്ടാം തരംഗമായിരിക്കും രാജ്യത്തുണ്ടാവുക എന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു. 

News, New Delhi, National, COVID-19, Health Minister, Health, Union Health Ministers says public should follow covid protocol during festive season

Keywords: News, New Delhi, National, COVID-19, Health Minister, Health, Union Health Ministers says public should follow covid protocol during festive season 

Post a Comment

Previous Post Next Post