കൊച്ചി: (www.kvartha.com 25.10.2020) കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വഴിയരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മധ്യവയസ്‌കനായ പുരുഷന്റേതാണ് മൃതദേഹം. മുഖത്ത് ഗുരുതരമായ മുറിവുകള്‍ കണ്ടെത്തി.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. പരിസരത്തുള്ള സിസിടിവികള്‍ ശേഖരിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊച്ചി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Keywords: Kochi, News, Kerala, Police, Dead Body, Body Found, Police, Medical College, Unidentified body found near Infopark