Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ 1,431 പേര്‍ക്ക് കൂടി കോവിഡ്; 1,652 പേര്‍ക്ക് രോഗമുക്തി, 2 മരണം

യുഎഇയില്‍ ബുധനാഴ്ച 1,431 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം Abu Dhabi, News, Gulf, World, Treatment, Patient, COVID-19, Trending
അബൂദബി: (www.kvartha.com 14.10.2020) യുഎഇയില്‍ ബുധനാഴ്ച 1,431 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 110,039 ആയി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരണപ്പെട്ടു. ഇതോടെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 450 ആയി. 

യുഎഇയില്‍ 1,652 പേരാണ് പുതുതായി രോഗമുക്തി നേടിയത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 101,659 ആയി. നിലവില്‍ 7,930 പേര്‍ ചികിത്സയിലാണ്. 103,000 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതുവരെ 1.12 കോടിയിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Abu Dhabi, News, Gulf, World, Treatment, Patient, COVID-19, Trending, UAE reports 1,431 Covid-19 cases, 1,652 recoveries, 2 deaths

Keywords: Abu Dhabi, News, Gulf, World, Treatment, Patient, COVID-19, Trending, UAE reports 1,431 Covid-19 cases, 1,652 recoveries, 2 deaths

Post a Comment