തലശേരി: (www.kvartha.com 15.10.2020) കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ചു കൊണ്ടു ഒരു ദിവസം മൂന്നു പേര്‍ കോവിഡ് ചികിത്സയ്ക്കിടെ മരിച്ചു. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് മരണമടഞ്ഞത്. കൂത്തുപറമ്പ് ബ്ലോക് പരിധിയില്‍പ്പെട്ട ശോഭ (62) കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്നതിനിടെയാണ് കോവിഡ് ബാധിച്ചു മരിച്ചത്.
ചക്കരക്കല്‍ പഞ്ചായത്ത് പരിധിയില്‍പ്പെട്ട കെ പ്രേമജ (56) യാണ് മരണമടഞ്ഞ മറ്റൊരാള്‍. ഇവര്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് തലശേരി മുന്‍സിപ്പാലിറ്റി പരിധിയില്‍പ്പെട്ട അബ്ദുല്ല (75) മരണമടഞ്ഞത്.