പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു

 


പാലക്കാട്: (www.kvartha.com 19.10.2020) പാലക്കാട് വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം. ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് മരിച്ചത്. അയ്യപ്പന്‍ (55), രാമന്‍, (55) ,ശിവന്‍ (37) എന്നിവരാണ് മരിച്ചത്. 

ഞായറാഴ്ചയാണ് ഇവര്‍ മദ്യപിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ. മദ്യം തമിഴ്‌നാട്ടില്‍ നിന്നാണ് വന്നതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു

Keywords:  Palakkad, News, Kerala, Death, Police, Enquiry, Alcohol, Three people died consuming poisoned alcohol in Palakkad 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia