ഖത്തറില്‍ ഹോം ക്വാറന്റീന്‍ ലംഘിച്ച മൂന്നുപേര്‍ അറസ്റ്റില്‍; മുന്നറിയിപ്പ് നല്‍കി അധികൃതര്‍
Oct 18, 2020, 13:13 IST
ദോഹ: (www.kvartha.com 18.10.2020) ഖത്തറില്‍ ഹോം ക്വാറന്റീന്‍ ലംഘിച്ച മൂന്നുപേര്‍ അറസ്റ്റില്‍. ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റിലായ മൂന്നുപേരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. അതേസമയം അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പ്രാദേശിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചു.
ക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച എല്ലാ നിബന്ധനകളും പൂര്‍ണമായും പാലിക്കണം. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സ്വദേശികള്‍ക്കും രാജ്യത്തെ സ്ഥിരതാമസക്കാര്‍ക്കും ഇത് ഒരുപോലെ ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിബന്ധനകള്‍ ലംഘിക്കുന്നവരെ സമൂഹത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.