തലശേരി: (www.kvartha.com 16.10.2020) വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ ജബീന ഇര്‍ഷാദിന് നേരെ വധ ഭീഷണിയും ബലാത്സംഗ ഭീഷണിയും ഉയര്‍ത്തി കത്തയച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അവഹേളിക്കും വിധം പൊതു പ്രവര്‍ത്തകയായ ജബീന ഇര്‍ഷാദിനെതിരെ ഇത്തരം ഒരു കത്തയച്ചത് പാലത്തായി വിഷയത്തില്‍ അവരും വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റും ഉയര്‍ത്തിയ പ്രക്ഷോഭങ്ങളുടെയും പ്രതികരണങ്ങളുടെയും അനുരണനമാണിത്.
പൊതു രംഗത്തുള്ള സ്ത്രീകളെ തിരഞ്ഞ് പിടിച്ച് അവഹേളിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഘ്പരിവാര്‍ ശൈലി തന്നെയാണ് ഇവിടെയും കാണാനാകുന്നത്. ഹാഥറസ് വിഷയത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം സി പി റഹ് ന ടീച്ചര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം റാനിയ സുലേഖക്കും ഇത്തരം കത്തുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സംഘ്പരിവാറുകാര്‍ ചെയ്യുന്ന ഇത്തരം നീചകൃത്വങ്ങള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ നേതാക്കള്‍ക്കെതിരെ ഭീഷണി മുഴക്കിയ കുറ്റവാളിയെ കണ്ടെത്തി നിയമ നടപടിക്ക് വിധേയമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.
Keywords: Thalassery, News, Kerala, Complaint, CM, Chief Minister, Threat, Police, Case, Threats against Jabeena Irshad: Welfare Party files complaint to CM