Follow KVARTHA on Google news Follow Us!
ad

കേന്ദ്ര സര്‍വീസില്‍ സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; നവംബര്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ സ്റ്റെനോഗ്രഫര്‍ ഗ്രേഡ് സി ആന്‍ഡ് ഡി പരീക്ഷ 2020ന് അപേക്ഷ New Delhi, News, National, Online, Application, Examination
ന്യൂഡെല്‍ഹി: (www.kvartha.com 30.10.2020) സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ സ്റ്റെനോഗ്രഫര്‍ ഗ്രേഡ് സി ആന്‍ഡ് ഡി പരീക്ഷ 2020ന് അപേക്ഷ ക്ഷണിച്ചു. സ്റ്റെനോഗ്രഫര്‍ ഗ്രേഡ് സി,  ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികയും സ്റ്റെനോഗ്രഫര്‍ ഗ്രേഡ് ഡി,  ഗ്രൂപ്പ് സി തസ്തികയുമാണ്. കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഒഴിവുകളുള്ളത്. നവംബര്‍ നാലു വരെ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ഒഴിവുകളുടെ എണ്ണം പിന്നീട് അറിയിക്കും.

ഒഴിവുകളിലേക്ക് 2021 മാര്‍ച്ച് 29 മുതല്‍ 31 വരെ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കും. പ്ലസ്ടു ജയം/ തത്തുല്യമാണ് യോഗ്യത. ഓപ്പണ്‍ യൂണിവേഴ്സിറ്റി/ വിദൂര പഠനം വഴിയുള്ള യോഗ്യത അംഗീകൃതമാണെങ്കില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. സ്റ്റെനോഗ്രഫര്‍ ഗ്രേഡ് സിക്ക് 1830 വയസ് വരെയാണ് പ്രായം. സ്റ്റെനോഗ്രഫര്‍ ഗ്രേഡ് ഡി  1827 വയസ്. 2020 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് യോഗ്യത, പ്രായം എന്നിവ കണക്കാക്കുന്നത്. 

New Delhi, News, National, Online, Application, Examination, Stenographer vacancies; Apply now

എസ്സി/ എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കാര്‍ക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷം ഇളവു ലഭിക്കും. മറ്റിളവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. കംപ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷ, സ്റ്റെനോഗ്രഫി സ്‌കില്‍ ടെസ്റ്റ് എന്നിവ മുഖേനയാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ട പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കാണ് സ്‌കില്‍ ടെസ്റ്റ് നടത്തുക. സ്റ്റെനോഗ്രഫര്‍ ഗ്രേഡ് സി തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കു മിനിറ്റില്‍ 100 (ഇംഗ്ലിഷ്/ ഹിന്ദി) വാക്കും ഗ്രേഡ് ഡി തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്കു മിനിറ്റില്‍ 80 വാക്കും വേഗം ഉണ്ടായിരിക്കണം. പരീക്ഷാ സിലബസ്, സ്‌കില്‍ ടെസ്റ്റ് സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്.

തിരുവനന്തപുരം (9211), എറണാകുളം (9213), കണ്ണൂര്‍ (9202),  കൊല്ലം  (9210), കോട്ടയം (9205),    കോഴിക്കോട് (9206), തൃശൂര്‍ (9212) എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്. പരീക്ഷാ കേന്ദ്രത്തിന്റെ കോഡ് ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു.

Keywords: New Delhi, News, National, Online, Application, Examination, Stenographer vacancies; Apply now

Post a Comment