ന്യൂഡെല്‍ഹി: (www.kvartha.com 16.10.2020) ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹത്തിന്റെ ടീം ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ലഭിക്കാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും പ്രിയപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു. വിദേശയാത്രയ്ക്കു തയ്യാറെടുക്കുന്നതിനിടയിലാണ് ഗായകന് കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയത്.
അതിവേഗം രോഗമുക്തിയുണ്ടായാല്‍ നവംബര്‍ രണ്ടാം വാരത്തോടെ കുടുംബാംഗങ്ങളുടെ അടുത്തേയ്ക്കു പോകാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഗായകന്റെ രോഗാവസ്ഥ തുടരുകയാണെങ്കില്‍ താനും മക്കളും ഉടന്‍ മുംബൈയിലേക്കെത്തുമെന്നും അദ്ദേഹത്തെ പരിചരിച്ച് ഒപ്പം നില്‍ക്കുമെന്നും കുമാര്‍ സാനുവിന്റെ ഭാര്യ സലോനി പറഞ്ഞു. കുമാര്‍ സാനുവിന് മൂന്ന് മക്കളാണ്.