Follow KVARTHA on Google news Follow Us!
ad

ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാനുളളThiruvananthapuram, News, Kerala, High Court, Government, Sabarimala, Airport
പത്തനംതിട്ട: (www.kvartha.com 16.10.2020) ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാനുളള ഉത്തരവിലെ പണം കോടതിയില്‍ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനുള്ള ഭാഗം ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചല്ല സര്‍ക്കാര്‍ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടിയുടെ നടപടി. 

ഭൂമി ഏറ്റെടുക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയ ഉത്തരവിലെ ഭാഗം നിലനില്‍ക്കും. ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവച്ചു ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് തീര്‍പ്പാക്കാതെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതിനെതിരെ കൈവശക്കാരായ അയന ട്രസ്റ്റ് ആണ് കോടതിയെ സമീപിച്ചത്.

Thiruvananthapuram, News, Kerala, High Court, Government, Sabarimala, Airport, Sabarimala Airport: HC quashes government order to take over Cheruvally estate

Keywords: Thiruvananthapuram, News, Kerala, High Court, Government, Sabarimala, Airport, Sabarimala Airport: HC quashes government order to take over Cheruvally estate

Post a Comment