Follow KVARTHA on Google news Follow Us!
ad

നീതി ആയോഗിലേക്ക് 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയ്യതി ഡിസംബര്‍ 24

നീതി ആയോഗിലേക്ക് 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു New Delhi, News, National, Job, NITI Aayog, Opportunity
ന്യൂഡെല്‍ഹി: (www.kvartha.com 27.10.2020) നീതി ആയോഗിലേക്ക് 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റിസര്‍ച്ച് ഓഫീസര്‍, എക്കണോമിക് ഓഫീസര്‍, സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ -സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്. താല്‍ക്കാലിക നിയമനമാണ്. 

സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍/ റിസര്‍ച്ച് ഓഫീസര്‍ (13 ഒഴിവുകള്‍): അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റര്‍ ബിരുദമോ എന്‍ജിനീയറിങ്ങോ എം ബി ബി എസ്സോ ആണ് യോഗ്യത. 1,05,000- 1,25,000 രൂപയാണ് ശമ്പളം. 

New Delhi, News, National, Job, NITI Aayog, Opportunity, Opportunity in NITI Aayog

എക്കണോമിക് ഓഫീസര്‍ (12 ഒഴിവുകള്‍): എക്കണോമിക്സ്, ബിസിനസ് എക്കണോമിക്സ്, അപ്ലൈഡ് എക്കണോമിക്സ് അല്ലെങ്കില്‍ എക്കണോമെട്രിക്സില്‍ ബിരുദാനന്തര ബിരുദം. 85,000 രൂപയാണ് ശമ്പളം.

ഡയറക്ടര്‍ (11 ഒഴിവുകള്‍): അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റര്‍ ബിരുദമോ എന്‍ജിനീയറിങ്, എം ബി ബി എസ് ബിരുദമോ മാനേജ്മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമോ ആണ് യോഗ്യത. 2,15,900 രൂപയാണ് ശമ്പളം.

ഡെപ്യൂട്ടി ഡയറക്ടര്‍ (3 ഒഴിവ്): അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റര്‍ ബിരുദമോ എന്‍ജിനീയറിങ്ങോ എം ബി ബി എസ്സോ ആണ് യോഗ്യത. 2,65,000 രൂപയാണ് ശമ്പളം.

അപേക്ഷകര്‍ക്ക് മേല്‍പ്പറഞ്ഞ യോഗ്യതയ്ക്കു പുറമേ നിശ്ചിത വര്‍ഷത്തെ മുന്‍പരിചയവുമുണ്ടായിരിക്കണം. crbs.nitiaayog.nic.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ 24 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. എല്ലാം നിര്‍ദേശങ്ങളും വായിച്ച് മനസിലാക്കിയാകണം അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനം വായിച്ച് മനസിലാക്കാം. 

Keywords: New Delhi, News, National, Job, NITI Aayog, Opportunity, Opportunity in NITI Aayog

Post a Comment