ന്യൂഡെല്‍ഹി: (www.kvartha.com 15.10.2020) ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 73 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ 73,07,097 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 67,708 പേര്‍ക്ക് പുതിയതായി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച മാത്രം 680 പേരാണ് മരണത്തിന് കീഴടങ്ങിയത്. 1,11,266 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. 81,541 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. നിലവില്‍ 8,12,390 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 63,83,442 പേര്‍ രോഗമുക്തി നേടി. അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നത് രാജ്യത്തിന് ആശ്വാസമാണ്.