നീറ്റ് പരീക്ഷാ ഫലം: കൊയിലാണ്ടി സ്വദേശിനി ആഇശയ്ക്ക് പന്ത്രണ്ടാം റാങ്ക്, കേരളത്തില്‍ ഒന്നാമത്

 


ന്യൂഡെല്‍ഹി: (www.kvartha.com 17.10.2020) ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ 'നീറ്റി'ല്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ എസ് ആഇശയ്ക്കാണ് നീറ്റ് പരീക്ഷയില്‍ പന്ത്രണ്ടാം റാങ്ക്. മൂന്ന് വര്‍ഷം നീണ്ട കഠിനാധ്വാനം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് എസ് ആഇശ. കൊയിലാണ്ടി കൊല്ലം ഷാജിയില്‍ എ പി അബ്ദുള്‍ റസാക്കിന്റെയും ഷെമീമയുടെയും മകളാണ്. 710 മാര്‍ക്ക് നേടി അഖിലേന്ത്യാ തലത്തില്‍ പന്ത്രണ്ടാം റാങ്ക് നേടിയ ആഇശ കേരളത്തില്‍ ഒന്നാമതാണ്. ഒബിസി വിഭാഗത്തില്‍ രണ്ടാം റാങ്കും.

ഒഡിഷയില്‍ നിന്നുള്ള ഷൊയ്ബ് അഫ്താബ് 720-ല്‍ 720 മാര്‍ക്കും നേടി അഖിലേന്ത്യാതലത്തില്‍ ഒന്നാമനായി. അഖിലേന്ത്യാ തലത്തില്‍ ആദ്യ 50 റാങ്കില്‍ ആഇശയ്ക്ക് പുറമേ കേരളത്തില്‍ നിന്ന് മൂന്നുപേര്‍കൂടിയുണ്ട്. ലുലു എ റാങ്ക് (22), സനിഷ് അഹമ്മദ് (25), ഫിലെമോന്‍ കുര്യാക്കോസ് എന്നിവര്‍. കേരളത്തില്‍ നിന്ന് ആകെ പരീക്ഷയെഴുതിയ 92,911 ല്‍ 59,404 പേര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടു. കോവിഡ് വ്യാപനം രൂക്ഷമായിരുന്നിട്ടും 14.37 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.

നീറ്റ് പരീക്ഷാ ഫലം: കൊയിലാണ്ടി സ്വദേശിനി ആഇശയ്ക്ക് പന്ത്രണ്ടാം റാങ്ക്, കേരളത്തില്‍ ഒന്നാമത്

Keywords: New Delhi, News, National, Examination, Result, Education, Winner, NEET, Students, NEET result: Ayisha topper in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia