ലക്‌നോ: (www.kvartha.com 19.10.2020) യുപിയില്‍ ദലിത് യുവതിയെ തോക്കിന്‍ മുനയില്‍നിര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിച്ചതായി പരാതി. മുന്‍ ഗ്രാമമുഖ്യനും മറ്റൊരാളും ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. കാണ്‍പൂര്‍ ദേഹത് ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി ലഭിച്ചതായി പൊലീസ് സൂപ്രണ്ട് കേശവ് കുമാര്‍ ചൗധരി പറഞ്ഞു.
പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്ന സമയം വീട്ടില്‍ അതിക്രമിച്ചു കയറി തോക്കിന്‍ മുനയില്‍നിര്‍ത്തി 22കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിക്ക് നേരെയുണ്ടായ ആക്രമണം പുറംലോകമറിഞ്ഞാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരും മടങ്ങിയതെന്ന് പൊലാസ് പറഞ്ഞു. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Keywords: Lucknow, News, National, Crime, Molestation, Police, Case, Enquiry, Molestation against woman in UP