കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി; യുവാവിന്റെ വയറില്‍ നിന്ന് പുറത്തെടുത്തത് മൊബൈല്‍ ഫോണും വിദേശ കറന്‍സികളും
Oct 21, 2020, 09:44 IST
കൈറോ: (www.kvartha.com 21.10.2020) കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിനെ പരിശോധിച്ചപ്പോള്‍ വയറില്‍ നിന്ന് കണ്ടെത്തിയത് മൊബൈല്‍ ഫോണും വിദേശ കറന്‍സികളും മറ്റും. ഈജിപ്തിലെ ന്യൂ മന്‍സൂറ ഇന്റര്‍നാഷണല്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം.
യുവാവിനെ ഉടനെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍, ലൈറ്റര്‍, നാണയങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് രോഗിയുടെ വയറില്‍ നിന്ന് പുറത്തെടുത്തത്. ഇയാള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി ഡയറക്ടര്‍ ഡോ. അഹമ്മദ് ഹാഷിഷ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.