ടിബി വാര്‍ഡിലെ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ കാണാതായി; മൃതദേഹം അഴുകിയ നിലയില്‍ ആശുപത്രിയിലെ ശുചിമുറിയില്‍
Oct 24, 2020, 12:29 IST
മുബൈ: (www.kvartha.com 24.10.2020) ടിബി വാര്‍ഡില്‍ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ കാണാതായതിനു പിന്നാലെ മൃതദേഹം അഴുകിയ നിലയില്‍ ആശുപത്രിയിലെ ശുചിമുറിയില്‍ കണ്ടെത്തി. മുംബൈയിലെ സേവ്രിയില്‍ നിന്ന് 27കാരനായ യുവാവിനെ കാണാതായി 14 ദിവസത്തിന് ശേഷമാണ് മൃതദേഹം ടിബി ആശുപത്രിയുടെ ശുചിമുറയില്‍ നിന്ന് ലഭിച്ചത്.
ആശുപത്രിയില്‍ നിരവധി രോഗികള്‍ ഉപയോഗിക്കുകയും നിത്യവും ശുചിയാക്കുകയും ചെയ്യുന്ന ശുചിമുറിയില്‍ മൃതദേഹം എത്തിയത് എങ്ങനെയാണെന്ന് അന്വേഷിക്കാന്‍ മുംബൈ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു. അങ്ങേയറ്റം അഴുകിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പുരുഷനാണോ സ്ത്രീയാണോയെന്ന് പോലും മനസിലാവാത്ത നിലയില്‍ മൃതദേഹം കിടന്നിട്ടും ആരുടേയും ശ്രദ്ധയില്‍പ്പെടാതെ പോയത് എങ്ങനെയാണെന്നാണ് അന്വേഷണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.