Follow KVARTHA on Google news Follow Us!
ad

വിദ്യാരംഭം: ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂജവയ്പ്, വിദ്യാരംഭം ദിനങ്ങള്‍ Thiruvananthapuram, News, Kerala, Minister, COVID-19, House, Children
തിരുവനന്തപുരം: (www.kvartha.com 23.10.2020) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂജവയ്പ്, വിദ്യാരംഭം ദിനങ്ങള്‍ ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഒരുമിച്ചുള്ള ആള്‍ക്കൂട്ടങ്ങള്‍ കോവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ തന്നെ പൂജാനാളുകളില്‍ ഏറെ ജാഗ്രത വേണമെന്നും മന്ത്രി വ്യക്തമാക്കി. 

ആരില്‍ നിന്നും ആരിലേക്കും രോഗം പകരാം. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കോവിഡ് ബാധിച്ചാല്‍ ഗുരുതരാവസ്ഥയിലെത്തിയേക്കാം. അതിനാല്‍ തന്നെ വിദ്യാരംഭം വീടുകളില്‍ തന്നെ നടത്തുന്നതാണ് ഉചിതമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന എല്ലാവരും സ്വീകരിക്കണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

Thiruvananthapuram, News, Kerala, Minister, COVID-19, House, Children, Minister KK Shailaja about covid protocol on Vijayadashami

Keywords: Thiruvananthapuram, News, Kerala, Minister, COVID-19, House, Children, Minister KK Shailaja about covid protocol on Vijayadashami

Post a Comment