ന്യൂഡെല്‍ഹി: (www.kvartha.com 14.10.2020) വ്യാജ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയുടെ പേരില്‍ 250 കോടിയിലേറെ രൂപ തട്ടിച്ച കേസില്‍ മലയാളി വനിതാ ഡയറക്ടര്‍ ഗോവയില്‍ അറസ്റ്റില്‍. കമ്പനിയുടെ മലയാളി ഡയറക്ടര്‍ ഡെയ്‌സി വിജയ് മേനോന്‍ (47) ആണ് അറസ്റ്റിലായത്. എസ് എം പി ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ആയിരത്തിലേറെ നിക്ഷേപകരില്‍ പണം തട്ടിയെന്ന പരാതിയില്‍ ഡെല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് മാസത്തില്‍ മറ്റൊരു ഡയറക്ടര്‍ രാജേഷ് മഹ്‌തോ അറസ്റ്റിലായിരുന്നു. മറ്റു പ്രതികളായ സുന്ദര്‍ സിങ് ബാട്ടി, സരോജ് മഹാപത്ര എന്നിവര്‍ ഒളിവിലാണ്. 2018 ലാണു 'ഹലോ ടാക്‌സി' എന്ന ഓണ്‍ലൈന്‍ സംരംഭത്തിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്നു പണം സ്വീകരിച്ചു തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ ലാഭവിഹിതം പ്രതിമാസം കൊടുത്തിരുന്നുവെങ്കിലും മുടങ്ങിയതോടെയാണ് പരാതിയുയര്‍ന്നത്.