കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ പാലായില്‍ മത്സരിക്കാമെന്ന് കെ എം മാണിയുടെ മരുമകന്‍
Oct 16, 2020, 11:16 IST
കോട്ടയം: (www.kvartha.com 16.10.2020) കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ പാലായില്‍ ജോസ് കെ മാണിക്കെതിരെ മത്സരിക്കാമെന്ന് കെ എം മാണിയുടെ മകള്‍ സാലിയുടെ ഭര്‍ത്താവ് എം പി ജോസഫ്. മുന്‍ സംസ്ഥാന ലേബര്‍ കമ്മിഷണര്‍ കൂടിയാണ് എം പി ജോസഫ്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോയത് ഉചിതമായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷവും സിപിഎമ്മും കെ എം മാണിയെ വ്യക്തിപരമായി ആക്രമിച്ചവരാണ്. ദേശീയതലത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന ഒരുപിടി പ്രശ്‌നങ്ങളുണ്ട്. കോണ്‍ഗ്രസിനു മാത്രമേ അതില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനാകുവെന്നും എം പി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ നിന്ന് ആ സമയത്തു വിട്ടുപോകുന്നതു ശരിയല്ലെന്നും കേരള കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തെത്തിയെങ്കിലും വോട്ടുകള്‍ എത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kottayam, News, Kerala, Politics, Congress, KM Mani, MP Jose, KM Mani’s son-in-law says will contest against Jose if Congress asks
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.