കണ്ണൂര്‍: (www.kvartha.com 13.10.2020) 50-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ കണ്ണൂരിനും അഭിമാനം. മികച്ച രണ്ടാമത്തെ സിനിമ 'കെഞ്ചിര'യുടെ നിര്‍മാണവും സംവിധാനവും നിര്‍വ്വഹിച്ചത് മനോജ് കാന പയ്യന്നൂര്‍ സ്വദേശിയാണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയ രതീഷ് പൊതുവാളും പയ്യന്നൂര്‍ അമ്പലം സ്വദേശിയാണ്.
കുമ്പളങ്ങി നൈറ്റ്സിലെ സംഗീതത്തിലൂടെ സുഷില്‍ ശ്യാമിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ അത് തലശ്ശേരിയുടെ കൂടെ അഭിമാനമായി. സംഗീത സംവിധായകന്‍ രമേശ് നാരായണന്റെ മകളും കൂത്തുപറമ്പ് സ്വദേശിയുമായ മധുശ്രീയാണ് ഇത്തവണത്തെ മികച്ച ഗായികയായി തെരഞ്ഞടുക്കപ്പെട്ടത്.
Keywords: Kannur, News, Kerala, Cinema, Entertainment, Award, Winner, Kerala State Film Awards winners in Kannur