മലപ്പുറം: (www.kvartha.com 19.10.2020) മലപ്പുറം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റും സിറാജ് ബ്യൂറോ ചീഫുമായിരുന്ന വി കെ ഉമര്‍ കട്ടുപ്പാറ (77) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചന്ദ്രികയിലും, ലീഗ് ടൈംസിലും സേവനം ചെയ്തിട്ടുണ്ട്. മത സാമൂഹിക മേഖലയിലും സജീവ സാനിധ്യമായിരുന്നു.
പാലക്കാട് നാട്യമംഗലം പരേതരായ വട്ടം കണ്ടത്തില്‍ കുഞ്ഞുണ്ണിയന്‍ ഹാജി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: ബല്‍ക്കീസ്, മുഹമ്മദ് കുട്ടി, അബ്ദുല്‍ ലത്വീഫ്, ആഇശ, ശിഹാബുദ്ധീന്‍.