ന്യൂഡെല്‍ഹി: (www.kvartha.com 30.10.2020) കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,648 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി. 24 മണിക്കൂറിനിടെ 563 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 1,21,090 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 5,94,386 പേര്‍ ചികിത്സയിലാണ്. ഇതുവരെ 73,73,375 പേരാണ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 16,66,668 ആയി. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 8,17,679 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ ആകെ കോവിഡ് കേസുകള്‍ 4,18,484 ആയി.
Keywords: New Delhi, News, National, COVID-19, Trending, Treatment, Death, Patient, India reports 48,648 new Covid-19 cases; 563 death