Follow KVARTHA on Google news Follow Us!
ad

അത്തര്‍ കുപ്പികളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ ഷാര്‍ജ വിമാനത്താവളത്തില്‍ അറസ്റ്റില്‍

Sharjah, News, Gulf, അത്തര്‍ കുപ്പികളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച World, Arrest, Arrested, Gold, Smuggling, Airport, Police, Customs officers
ഷാര്‍ജ: (www.kvartha.com 19.10.2020) അത്തര്‍ കുപ്പികളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ ഷാര്‍ജ വിമാനത്താവളത്തില്‍ അറസ്റ്റില്‍. രണ്ട് ഏഷ്യക്കാരാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 3.12 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന 1.3 കിലോ സ്വര്‍ണം തരികളാക്കി കുപ്പികളില്‍ നിറച്ചു വിദേശത്തേക്കു കടത്താനായിരുന്നു ശ്രമം. 

രാസലായനി ചേര്‍ത്തു വിദഗ്ധമായാണ് കുപ്പികളില്‍ നിറച്ചത്. വിശദമായ ചോദ്യം ചെയ്യലില്‍ രാജ്യാന്തര സംഘത്തിലെ കണ്ണികളാണെന്നു വ്യക്തമായി. തുടര്‍ന്നു് രണ്ടുപേര്‍ കൂടി പിടിയിലായെന്നാണു വിവരം. ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യവും നൂതന സംവിധാനങ്ങളുമാണ് കുറ്റവാളികളെ പിടികൂടാന്‍ സഹായകമായതെന്ന് ഷാര്‍ജ വിമാനത്താവള പൊലീസ് മേധാവി ബ്രിഗേഡിയര്‍ യൂനുസ് അല്‍ ഹാജിരി വ്യക്തമാക്കി.

Sharjah, News, Gulf, World, Arrest, Arrested, Gold, Smuggling, Airport, Police, Customs officers, Gold hidden in perfume bottles: Smugglers caught at Sharjah airport

Keywords: Sharjah, News, Gulf, World, Arrest, Arrested, Gold, Smuggling, Airport, Police, Customs officers, Gold hidden in perfume bottles: Smugglers caught at Sharjah airport

Post a Comment