പാരീസ്: (www.kvartha.com 17.10.2020) ഫ്രാന്‍സില്‍ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ചരിത്ര അധ്യപകനെ കഴുത്ത് അറുത്തു കൊലപ്പെടുത്തി. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലാണ് സംഭവം എന്നാണ് പൊലീസ് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് ഫ്രഞ്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. പടിഞ്ഞാറന്‍ പാരീസിലെ പ്രാന്ത പ്രാന്ത പ്രദേശമായ കോണ്‍ഫ്‌ലിയാന്‍സ് സെയ്ന്റ് ഹോണറീനിലാണ് സംഭവം.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അധ്യാപകന്‍ പഠിപ്പിക്കുന്ന സ്‌കൂളിന് അടുത്തുവച്ചാണ് കൊലപാതകം നടന്നത് എന്ന് പൊലീസ് പറയുന്നു. അതേസമയം ഭീകരാക്രമണമെന്ന് പ്രസിഡന്റ് മാധ്യമങ്ങളെ അറിയിച്ചു. ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു കൊലപാതകമായാണ് പൊലീസ് ഇത് അന്വേഷിക്കുന്നത് എന്ന് പൊലീസ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.