മുംബൈ: (www.kvartha.com 23.10.2020) മുംബൈയിലെ ഷോംപ്പിംഗ് കോപ്ലക്സില്‍ തീപിടുത്തത്തെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളിലുള്ള 3500 ഓളം പേരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെ സെന്‍ട്രല്‍ മുംബൈയിലെ നാഗ്പടയിലെ സിറ്റി സെന്‍ട്രല്‍ മാളിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.
തീ പടരാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണ്. മാളിനോട് ചേര്‍ന്നുള്ള 55 നില കെട്ടിടത്തിലെ താമസക്കാരെയാണ് ഉടന്‍ ഒഴിപ്പിച്ചത്. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്‌നിശമനസേനാ അംഗങ്ങള്‍ക്ക് പരിക്കേറ്റു. 24 യൂണിറ്റുകളിലായി 250 ഓളം ഉദ്യോഗസ്ഥരാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്.
#WATCH: Firefighting operation underway at a mall in Nagpada area in Mumbai where a fire broke out last night.
— ANI (@ANI) October 23, 2020
It has been declared a level-5 fire. #Maharashtra pic.twitter.com/YDpgpRHXcm
Keywords: Mumbai, News, National, Fire, Injured, Mall, Residents, Evacuated, Building, Fire At Mumbai Mall, 3,500 Residents Evacuated From Next Building