തിരുവനന്തപുരം: (www.kvartha.com 24.10.2020) നവസംരംഭകര്‍ക്കായി കേരള ഫീഡ് ലിമിറ്റഡ് സംരംഭക ഊര്‍ജസ്വലത പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓണ്‍ലൈന്‍ ആയി നടത്തുന്ന പരിശീലന പരിപാടിയില്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളിലെ വിദഗ്ധര്‍ ക്ലാസെടുക്കും. നിലവിലുള്ള സംരംഭകര്‍ക്കും പുതിയ സംരംഭകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.
താല്പര്യമുള്ളവര്‍ mdsoffice.kfl@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ വിശദമായ ബയോഡേറ്റ ഒക്ടോബര്‍ 31 നുള്ളില്‍ അയച്ചുതരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9496227400 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഇതില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലനപദ്ധതിയുടെ ഭാഗമാകും. ബയോഡേറ്റയുടെ മാതൃക കമ്പനിയുടെ വെബ്‌സൈറ്റായ www.keralafeeds.com ല്‍ ലഭിക്കും.