Follow KVARTHA on Google news Follow Us!
ad

സമ്മാന പെരുമഴയുമായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ വരുന്നു; ഡിസംബര്‍ 17ന് ആരംഭിക്കും

ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ 2020 തീയ്യതികള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ Dubai, News, Gulf, World, Festival, Announced, Dubai Shopping Festival, Date
ദുബൈ: (www.kvartha.com 14.10.2020) ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ 2020  തീയ്യതികള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെ നടക്കും. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഡി എഫ് ആര്‍ ഇ) നടത്തിയത്. ഇത്തവണ ഒരാഴ്ച നേരത്തെയാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. 

ഫെസ്റ്റിവലിന് തുടക്കം കുറിച്ചുകൊണ്ടുള്ള വാരാന്ത്യത്തില്‍ ലോകപ്രശസ്ത സംഗീതജ്ഞര്‍ അണിനിരക്കുന്ന സംഗീത വിരുന്ന് ലൈറ്റ്, ഫയര്‍വര്‍ക്ക് ഷോകളും നടക്കും. പുതുവത്സരത്തില്‍ വിവിധ മാളുകളിലെയും റീട്ടെയില്‍ ബ്രാന്‍ഡുകളുടെയും വിനോദ പരിപാടികള്‍ തുടങ്ങിയവയും പ്രത്യേക ആഘോഷങ്ങളും നടക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന എല്ലാ മാളുകളും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അറിയിച്ചു.

Dubai, News, Gulf, World, Festival, Announced, Dubai Shopping Festival, Date, Dubai Shopping Festival dates announced

Keywords: Dubai, News, Gulf, World, Festival, Announced, Dubai Shopping Festival, Date, Dubai Shopping Festival dates announced

Post a Comment