ട്രംപിനായി ക്ഷേത്രം കെട്ടി പൂജ ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു; വിട വാങ്ങിയത് ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കി

ബംഗളൂരു: (www.kvartha.com 12.10.2020) അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനായി ക്ഷേത്രം കെട്ടി പൂജ ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാന സ്വദേശിയായ ബുസാ കൃഷ്ണ (38) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ട്രംപിന്റെ കടുത്ത ആരാധകനായ ബുസാ കൃഷ്ണ ട്രംപിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞതു മുതല്‍ അസ്വസ്ഥനായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. 

Bangalore, News, National, Donald-Trump, Death, Youth, Devotee, Bussa Krishna, Cardiac arrest, Donald Trump 'devotee' Bussa Krishna dies of cardiac arrest

ട്രംപിന്റെ വലിയ ആരാധകനായ ബുസാ കൃഷ്ണയെ നാട്ടുകാര്‍ ട്രംപ് കൃഷ്ണ എന്നാണ് വിളിച്ചിരുന്നത്. ഭക്തി മൂത്ത ഇയാള്‍ താന്‍ ഉപയോഗിക്കുന്ന വസ്ത്രം, ബാഗ് തുടങ്ങിയവകളിലെല്ലാം ട്രംപിന്റെ ചിത്രങ്ങള്‍ പതിപ്പിച്ചു. ആരാധന കടുത്തതോടെ വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയതോടെയാണ് ഇയാള്‍ ദേശീയ തലത്തില്‍ ശ്രദ്ധേയനാകുന്നത്. 

Bangalore, News, National, Donald-Trump, Death, Youth, Devotee, Bussa Krishna, Cardiac arrest, Donald Trump 'devotee' Bussa Krishna dies of cardiac arrest

രണ്ട് ലക്ഷം രൂപ മുടക്കിയാണ് ഇയാള്‍ പ്രതിമ സ്ഥാപിച്ചത്. പക്ഷേ തന്റെ ആരാധനാമൂര്‍ത്തിയെ ഒരിക്കല്‍ പോലും നേരില്‍ കാണാന്‍ കഴിയാതെയാണ് ട്രംപ് കൃഷ്ണ വിടവാങ്ങുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വീണ്ടും ട്രംപ് പ്രസിഡന്റാകും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബുസാ കൃഷ്ണ.

Bangalore, News, National, Donald-Trump, Death, Youth, Devotee, Bussa Krishna, Cardiac arrest, Donald Trump 'devotee' Bussa Krishna dies of cardiac arrest

Keywords: Bangalore, News, National, Donald-Trump, Death, Youth, Devotee, Bussa Krishna, Cardiac arrest, Donald Trump 'devotee' Bussa Krishna dies of cardiac arrest

Post a Comment

Previous Post Next Post