മരിച്ചെന്നു കരുതി ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം 20 മണിക്കൂറിന് ശേഷം ഉയര്‍ത്തെഴുന്നേറ്റു; 74കാരന് പുനര്‍ജന്മം

ചെന്നൈ: (www.kvartha.com 14.10.2020) മരിച്ചെന്നു കരുതി ബന്ധുക്കള്‍ ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം 20 മണിക്കൂറിന് ശേഷം ഉയര്‍ത്തെഴുന്നേറ്റു. തമിഴ്‌നാട് സേലം ജില്ലയിലുള്ള കണ്ടമ്പട്ടിയിലെ ബാലസുബ്രഹ്മണ്യ കുമാര്‍ (74) ആണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇളയ സഹോദരന്‍ ശരവണനും സഹോദരിയുടെ മകള്‍ ഗീതക്കുമൊപ്പമാണ് ബാലസുബ്രഹ്മണ്യം താമസിക്കുന്നത്. 

രണ്ട് മാസമായി ഇയാള്‍ കിടപ്പിലായിരുന്നു. ബാലസുബ്രഹ്മണ്യ കുമാര്‍ മരിച്ചെന്ന ധാരണയില്‍ സഹോദരന്‍ ശരവണന്‍ ഫീസര്‍ കമ്പനിയിലേക്ക് വിളിച്ച് ഒരു ഫ്രീസര്‍ ആവശ്യപ്പെട്ടതനുസരിച്ച് വൈകീട്ട് നാലുമണിയോടെ ഫ്രീസര്‍ എത്തിച്ചുനല്‍കി. ചൊവ്വാഴ്ച വൈകീട്ട് തിരിച്ചുവേണമെന്ന ഉപാധിയോടെയാണ് ഫ്രീസര്‍ നല്‍കിയത്. 

Chennai, News, National, Dead Body, Police, Case, Freezer, Rescue, 'Dead' man kept in freezer box by kin rescued alive by cops day later

ചൊവ്വാഴ്ച വൈകുന്നേരം ഫ്രീസര്‍ തിരികെ വാങ്ങാന്‍ എത്തിയ ജീവനക്കാരാണ് മൃതദേഹത്തിന് അനക്കം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തിയ ശേഷം ബാലസുബ്രഹ്മണ്യനെ സേലത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ബാലസുബ്രഹ്മണ്യന്റെ ബന്ധുക്കള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Keywords: Chennai, News, National, Dead Body, Police, Case, Freezer, Rescue, 'Dead' man kept in freezer box by kin rescued alive by cops day later

Post a Comment

Previous Post Next Post