SWISS-TOWER 24/07/2023

മൂന്നു മാളുകളില്‍ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി ദുബൈ ഹെല്‍ത്ത് അതോറിറ്റി

 


ADVERTISEMENT

ദുബൈ: (www.kvartha.com 14.10.2020) മൂന്നു മാളുകളില്‍ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി ദുബൈ ഹെല്‍ത്ത് അതോറിറ്റി. മാള്‍ ഓഫ് എമിറേറ്റ്‌സ്, മിര്‍ദിഫ് സിറ്റി സെന്റര്‍, ദേര സിറ്റി സെന്റര്‍ എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. ഹെല്‍ത്ത് അതോറിറ്റിയുടെ ടോള്‍ഫ്രീ നമ്പര്‍ 800342ല്‍ വിളിച്ച്  ബുക്ക് ചെയ്ത ശേഷം പരിശോധനയ്ക്കു പോകാം. എല്ലാദിവസവും രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെയാണ് പരിശോധന. 24 മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. 150 ദിര്‍ഹമാണ് പരിശോധനാ നിരക്ക്. പ്രതിദിനം 180 പരിശോധനകള്‍ നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.
Aster mims 04/11/2022

അതേസമയം പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവരെ ഇവിടെ പ്രവേശിപ്പിക്കില്ല. കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് എളുപ്പം പരിശോധന നടത്താനുള്ള സൗകര്യത്തിനാണ് ഇവ സജ്ജമാക്കിയത്. അബൂദബിയിലേക്ക് പ്രവേശിക്കണമെങ്കിലും പിസിആര്‍/ലേസര്‍ പരിശോധനയുടെ ഫലം ആവശ്യമാണ്. 

മൂന്നു മാളുകളില്‍ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കി ദുബൈ ഹെല്‍ത്ത് അതോറിറ്റി

Keywords:  Dubai, News, Gulf, World, COVID-19, test, Mall, Covid-19 tests now available at malls in Dubai
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia