കുവൈത്തില്‍ ഫ്‌ലാറ്റില്‍ അനധികൃതമായി ദന്തല്‍ ക്ലിനിക് നടത്തിയ വിദേശി ദമ്പതികള്‍ അറസ്റ്റില്‍
Oct 30, 2020, 17:40 IST
കുവൈത്ത് സിറ്റി: (www.kvartha.com 30.10.2020) കുവൈത്തില്‍ റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റില്‍ അനധികൃതമായി ദന്തല്‍ ക്ലിനിക് നടത്തിയ വിദേശി ദമ്പതികള്‍ അറസ്റ്റില്‍. ഫിലീപ്പീന്‍സ് സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. രേഖകള്‍ അനുസരിച്ച് ഭര്‍ത്താവ് ഒരു കരാര്‍ കമ്പനി ജീവനക്കാരനും ഭാര്യ വീട്ടമ്മയുമാണ്. ദന്ത ചികിത്സയുമായി ബന്ധപ്പെട്ട ആധികാരിക പഠനത്തിന്റെ രേഖകളൊന്നും ഇവരുടെ കൈവശമില്ല. ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ഈജിപ്ത് പൗരനാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഹവല്ലി പൊലീസ് നടത്തിയ പരിശോധനയിലാണ് സാല്‍മിയയിലെ അപ്പാര്‍ട്ട്മെന്റില്‍ ദമ്പതികള്‍ ക്ലിനിക് നടത്തുന്നതായി കണ്ടെത്തിയത്. കുറഞ്ഞ ചെലവിലാണ് ഇവര്‍ സേവനങ്ങള്‍ നല്‍കിയിരുന്നത്. ക്ലിനിക് നടത്താന്‍ ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ലൈസന്‍സില്ലാതെയാണ് ക്ലിനി നടത്തിയതെന്ന് ദമ്പതികള്‍ സമ്മതിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.