നിര്‍ത്തിയിട്ട കാറിനകത്തിരുന്ന് ദമ്പതികള്‍ തമ്മില്‍ കലഹം; ബഹളം കേട്ടെത്തിയ നാട്ടുകാര്‍ക്ക് നേരെ അസഭ്യ വര്‍ഷം
Oct 31, 2020, 12:05 IST
രാജകുമാരി: (www.kvartha.com 31.10.2020) നിര്‍ത്തിയിട്ടിരുന്ന കാറില്‍ ദമ്പതികള്‍ തമ്മില്‍ കലഹമായി. ബഹളം കേട്ട് വാഹനത്തിന് സമീപമെത്തിയ നാട്ടുകാര്‍ക്ക് നേരെ മദ്യലഹരിയിലായിരുന്ന യുവതി അസഭ്യ വര്‍ഷവുമായി പുറത്തിറങ്ങി. കോതമംഗലം ഭാഗത്തു നിന്നു കാറില്‍ മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ദമ്പതികളാണ് മടങ്ങി പോകുമ്പോള്‍ വഴി തെറ്റി കുഞ്ചിത്തണ്ണി പാലം കുരിശുപള്ളിക്കു സമീപമെത്തിയത്.
നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ബഹളം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വാഹനത്തിന് സമീപമെത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന യുവതി നാട്ടുകാരെ വെല്ലുവിളിച്ചതോടെ സംഘര്‍ഷാവസ്ഥയായി. ഇതിനിടെ നാട്ടുകാര്‍ രാജാക്കാട് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി താക്കീതു ചെയ്ത് ദമ്പതികളെ വിട്ടയച്ചു.
Keywords: News, Kerala, Car, Couples, Police, Rajakumari, Conflict between couples inside a parked car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.