'നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തണം'; പരിശീലനം പൂര്‍ത്തിയാക്കിയ പൊലീസ് സേനയോട് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 16.10.2020) എപ്പോഴും നല്ല പൊലീസ് ഉദ്യോഗസ്ഥനായിരിക്കണമെന്ന് പരിശീലനം പൂര്‍ത്തിയാക്കിയ പൊലീസ് സേനയോട് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 2279 പേര്‍ ഒരേ സമയം പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത് വലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസുകാരുടെ പാസിങ് ഔട്ട് പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേനയില്‍ ചിലരുടെ ഭാഗത്ത് നിന്ന് പ്രതീഷിക്കാത്ത രീതിയില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും ഇക്കാര്യം മനസില്‍ വെച്ച് വേണം ഓരോ പൊലീസ് ഉദ്യോഗസ്ഥനും പെരുമാറാനെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് ഉദ്യോഗസ്ഥനായാലും പൊതുജന സേവകരാണെന്ന കാര്യത്തില്‍ നല്ല ധാരണയുണ്ടാവണം. നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

'നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തണം'; പരിശീലനം പൂര്‍ത്തിയാക്കിയ പൊലീസ് സേനയോട് മുഖ്യമന്ത്രി

Keywords:  Thiruvananthapuram, News, Kerala, CM, Chief Minister, Police, Pinarayi Vijayan, Training, CM Speaks to the police force who have completed the training
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia