ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Oct 19, 2020, 11:51 IST
തിരുവനന്തപുരം: (www.kvartha.com 19.10.2020) അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലെ രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പക്ടസും www.sitttrkerala.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ, സ്വയംസാക്ഷ്യപ്പെടുത്തിയ നിര്‍ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്‌ട്രേഷന്‍ ഫീസ് 25 രൂപ എന്നിവ സഹിതം സ്ഥാപനത്തില്‍ 27 ന് വൈകിട്ട് നാലിനുള്ളില്‍ നല്‍കണം.
നവംബര്‍ നാലിന് സെലക്ട്ലിസ്റ്റ് പ്രസിദ്ധീകരിക്കും. 11ന് ക്ലാസുകള്‍ ആരംഭിക്കും. കോവിഡ് 19 പ്രോട്ടോകോള്‍ പ്രകാരമാണ് പ്രവേശന നടപടികള്‍. എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന പ്രായപരിധിയില്ല. കോഴ്‌സില്‍ പ്രധാനമായും വസ്ത്ര നിര്‍മാണം, അലങ്കാരം, രൂപ കല്പന, വിപണനം എന്നീ മേഖലകളില്‍ പരിശീലനം നല്‍കും.
പരമ്പരാഗത വസ്ത്ര നിര്‍മാണത്തോടൊപ്പം കമ്പ്യൂട്ടര്‍ അധിഷ്ഠിത ഫാഷന്‍ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ആറ് ആഴ്ചത്തെ ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പ്, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാനൈപുണ്യം വര്‍ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം എന്നിവയും ഉണ്ട്. ഫോണ്‍: 9746407089, 9074141036.
Keywords: Thiruvananthapuram, News, Kerala, Education, Application, Institute of Fashion Designing, Admission in Institute of Fashion Designing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.