ദോഹ വിമാനത്താവളത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രി

 


ദോഹ: (www.kvartha.com 29.10.2020) ദോഹ വിമാനത്താവളത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തവവിട്ട് പ്രധാനമന്ത്രി. ഒക്ടോബര്‍ രണ്ടിനാണ് പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച് എയര്‍പോര്‍ട്ടിലെ ഗാര്‍ബേജ് ബോക്‌സില്‍ മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. സംഭവം വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.

മികച്ച പരിചരണത്തെ തുടര്‍ന്ന് കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അങ്ങേയറ്റം ഹീനവും കുറ്റകരവുമായ കൃത്യമാണ് നടന്നിരിക്കുന്നതെന്നും ഇത് ചെയ്തവരെ കണ്ടെത്താനായി പഴുതടച്ച അന്വേഷണ നടപടികള്‍ സ്വീകരിക്കുമെന്നും ജിസിഒ വ്യക്തമാക്കി. അന്നേ ദിവസം പോവുകയും വരികയും ചെയ്ത വിമാനത്തില്‍ യാത്ര ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 

ദോഹ വിമാനത്താവളത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് പ്രധാനമന്ത്രി

Keywords:  Doha, News, Gulf, World, Airport, Baby, Prime Minister, hospital, Enquiry, Abandoned baby found at Qatar’s airport
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia